ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആവേശോജ്ജ്വലമായ ചടങ്ങിൽ പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 10 മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
സത്യപ്രതിജ്ഞ പരിപാടിയിൽ വിവിധ രാഷ്ട്രീയ നേതാക്കൾ, സെലിബ്രിറ്റികൾ, ദളപതി വിജയുടെ കുടുംബം എന്നിവരടക്കം പ്രമുഖ വ്യക്തികൾ പങ്കെടുക്കും. 5000 പേർക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
നടൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ആരാധകർ കാണാൻ കാത്തിരുന്ന കാഴ്ച്ചയാണ് ഇന്ന് സംഭവിച്ചത്. നടി തൃഷ കൃഷ്ണ വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതിൻ്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിഐപി നിരയിൽ മുൻപിൽ തന്നെയാണ് തൃഷയുടെ സാന്നിധ്യം. ആയിരങ്ങളെ സാക്ഷി നിർത്തി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ മുൻനിരയിൽ തന്നെ ആവേശവും ഒപ്പം ആശംസകളും നേർന്ന് നടിയും ഉണ്ടായിരുന്നു. തൻ്റെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ വേദിയിലേക്ക് ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് തൃഷ എത്തിയത്.
ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ തൃഷയുടെ വീഡിയോകളും ചിത്രങ്ങളും നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധി ഹിറ്റ് സിനിമകളിൽ വിജയുടെ നായികയായി തിളങ്ങിയ തൃഷ, അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയത്തിന് സാക്ഷിയാകാൻ എത്തിയത് ആരാധകർക്കിടയിലും വലിയ ആവേശമായിരിക്കുകയാണ്. മറ്റ് നിരവധി സിനിമാ താരങ്ങളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
