ന്യൂയോർക്ക് കാപിറ്റോൾ മന്ദിരം തകർക്കാൻ ഭീകരവാദ പദ്ധതി: യുവതി അറസ്റ്റിൽ

AUGUST 22, 2026, 2:18 PM

അൽബനി: ന്യൂയോർക്ക് സ്റ്റേറ്റ് കാപിറ്റോൾ മന്ദിരത്തിൽ സ്‌ഫോടനം നടത്തി ജനപ്രതിനിധികളെ വധിക്കാൻ പദ്ധതിയിട്ട കേസിൽ മുസ്ലീം മതപരിവർത്തനം നടത്തിയ യുവതി അറസ്റ്റിലായി.  അൽബനി സ്വദേശിനിയായ ജെസീക്കബോവി (35) ആണ് ഫെഡറൽ ഏജൻസികളുടെ പിടിയിലായത്.

സെനറ്റർമാരുടെയോഗം നടക്കുമ്പോൾ കാപിറ്റോൾ മന്ദിരത്തിൽബോംബ് സ്‌ഫോടനം നടത്തി പരമാവധി ആളുകളെ കൊലപ്പെടുത്തുക. ഫുഡ് ഡെലിവറി ജീവനക്കാരെപ്പോലെവേഷംമാറി എത്തിബോംബ് സ്ഥാപിക്കാനായിരുന്നു പദ്ധതി.

ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകര സംഘടനയ്ക്ക് ഔദ്യോഗികമായി കൂറുമാറ്റം പ്രഖ്യാപിച്ച ഇവർ, എഫ്.ബി.ഐ രഹസ്യന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. 

vachakam
vachakam
vachakam

സ്‌ഫോടകവസ്തുക്കൾ വാങ്ങുകയും, വ്യാജമായി തയ്യാറാക്കിയ സ്‌ഫോടക ഉപകരണം കൈപ്പറ്റുകയും ചെയ്തതിന് പിന്നാലെ എഫ്.ബി.ഐ സംഘം ഇവരെ പിടികൂടുകയായിരുന്നു. 

ഭീകരവാദ സംഘടനയ്ക്ക് ഭൗതിക സഹായം നൽകാൻ ശ്രമിച്ച കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യം തെളിഞ്ഞാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് അധികൃതർ അറിയിച്ചു.  

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam