സാക്രമെന്റോയിൽ മഹാ ഓണാഘോഷവുമായി അരങ്ങ് കേരള അസോസിയേഷൻ

AUGUST 22, 2026, 2:08 PM

കേരള അസോസിയേഷൻ ഓഫ് സാക്രമെന്റ് (അരങ്ങ്)യുടെ മഹാ ഓണം എൻ കാമിനോ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിഭവ സമൃദ്ധമായ സദ്യയോടും കലാപരിപാടികളോടും കൂടി ആഘോഷിച്ചു.

മുപ്പത്തഞ്ച് രുചിയേറുന്ന വിഭവങ്ങളടങ്ങുന്ന സമൃദ്ധമായ ഓണസദ്യ 700ൽ അധികം ആളുകൾക്ക് തൂശനിലയിൽ വിളമ്പിക്കൊടുത്ത് അമേരിക്കയിലെ സംഘടനകൾക്കിടയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അരങ്ങ് കേരള അസോസിയേഷൻ. പ്രശസ്ത പാചക രാജാക്കന്മാരായ ബൈജു ആന്റണിയുടേയും ജോയിച്ചൻ ചുക്കനാനിയുടെയും നേതൃത്വത്തിൽ തയ്യാറാക്കിയ രുചിയേറുന്ന വിഭവങ്ങൾ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.


vachakam
vachakam
vachakam

ഓണസദ്യക്കുശേഷം നടന്ന കലാപരിപാടികൾക്ക് സിനിമാ സീരിയൽ ബിഗ്‌ബോസ് താരവും മോഡലുമായ ശരണ്യ ആനന്ദ്, ഫാ. കുര്യാക്കോസ് പുതുപ്പാടി, ഫോമ ട്രഷറർ സിജിൽ പാലക്കലോടി, പ്രസിഡന്റ് ബൈജു ആന്റണി, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ തിരികൊളുത്തി ഉദ്ഘാടനം ചെയ്തു.

അരങ്ങ് പ്രസിഡന്റ് ബൈജു ആന്റണി വിശിഷ്ടാതിഥികളേയും ഓണാഘോഷത്തിൽ പങ്കെടുത്തവരേയും സ്വാഗതം ചെയ്തു. ഓണാഘോഷത്തിൽ പങ്കെടുത്ത മാവേലിയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചുകൊണ്ട് ചെണ്ടക്കാരുടെയും താലപ്പൊലിയുടെയും പുലികളിക്കാരുടേയും അകമ്പടിയോടെ കമ്മിറ്റി അംഗങ്ങൾ വേദിയിലേക്ക് ആനയിച്ചു.


vachakam
vachakam
vachakam

പ്രവാസ ജീവിതത്തിന്റെ തിരിക്കിനിടയിലും കേരളത്തിന്റെ ഉത്സവമായ ഓണാഘോഷം പരമ്പരാഗത രീതിയിൽ ആർഭാടത്തോടുകൂടി അരങ്ങ് അസോസിയേഷന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നതിനുള്ള അഭിനന്ദനം സിനിമാ സീരിയൽ താരം ശരണ്യ ആനന്ദ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.

അരങ്ങ് അസോസിയേഷന്റെ നാലാമത്തെ പ്രോഗ്രാമായ ഈ ഓണാഘോഷത്തെയും മഹാസദ്യയെയും പ്രവർത്തനങ്ങളെയും തന്റെ ആശംസാപ്രസംഗത്തിൽ ഫോമ നാഷണൽ ട്രഷറർ സിജിൽ പാലക്കലോട് അഭിനന്ദിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ടി.ജി അരങ്ങിന്റെ പ്രവർത്തനങ്ങളെ ആശംസാ പ്രസംഗത്തിൽ ചൂണ്ടികാണിക്കുകയുണ്ടായി.


vachakam
vachakam
vachakam

പ്രാർത്ഥനാ ഗാനത്തോടും തിരുവാതിരയോടും കൂടി ആരംഭിച്ച കലാപരിപാടികൾ വ്യത്യസ്തതകൊണ്ടും അവതരണം കൊണ്ടും പ്രേക്ഷക മനസ്സുകളിൽ ഇടംപിടിച്ചു. ചലച്ചിത്ര നടി ശരണ്യ ആനന്ദിന്റെ നേതൃത്വത്തിൽ നടന്ന സംഘനൃത്തം, പ്രശസ്ത ഗായകരുടെ മ്യൂസിക്കൽ ഫെർമോൻസസ്, കോമഡിസ്‌കിറ്റ്, നൃത്തങ്ങൾ എല്ലാം പരിപാടിക്ക് മാറ്റുകൂട്ടി.

മധുകുമാറും അംഗീത ടോമും ചേർന്നൊരുക്കിയ 15 യുവതികളുടെ പരമ്പരാഗത വേഷത്തോടെയുളള മലയാളി ഫാഷൻഷോ ഒരു പുതു അനുഭവമായിരുന്നു.

കൾച്ചറൽ കോർഡിനേറ്റേഴ്‌സായ റാണി മധുകുമാർ, പ്രവിത പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഭ, ജാസ്മിൻ, അരൂഷി, ആഷി തുടങ്ങിയവർ കലാപരിപാടികൾ ക്രോഡീകരിക്കുന്നതിൽ സുപ്രദാന പങ്കുവഹിച്ചു.


സനീഷിന്റേയും പ്രിയങ്കയുടെയും നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളവും കേരളത്തനിമയുള്ള അലങ്കാരങ്ങളും ഓണാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

ട്രഷറർ എബിൻ വർഗീസ്, ജോ. സെക്രട്ടറി രഞ്ജിത് മാത്യു, കവിരാജ്, ജോസ്‌മോൻ, പ്രഭാത്, ജോബി, ബിജു, സിമി, ജോയാസ്, ജോമോൻ, ബാലു, ബിനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീമുകൾ ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

സെക്രട്ടറി പ്രതീഷ് അബ്രഹാം കേരളാ അസോസിയേഷൻ ഓഫ് സാക്രമെന്റോ അരങ്ങിന്റെ ഓണാഘോഷം മഹാ വിജയമാക്കിയ ഏവർക്കും നന്ദി അർപ്പിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam