പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: അഭിഭാഷക കമ്മീഷനെ തടയുമെന്ന് സമരസമിതി 

MAY 22, 2026, 8:51 PM

കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ ഉന്നതി ഒഴിപ്പിക്കുന്നതിനായി അഭിഭാഷക കമ്മീഷൻ ഇന്ന് (മെയ് 23) എത്തിയേക്കുമെന്ന് വിവരങ്ങൾ.

എന്നാൽ അഭിഭാഷക കമ്മീഷനെ തടയുമെന്ന് സമരസമിതി വ്യക്തമാക്കി. ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോയാൽ മനുഷ്യകവചം തീർത്ത് പ്രതിരോധിക്കുമെന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ പൊലീസ് നടപടികൾ ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം റോജി എം ജോൺ ഉന്നതി നിവാസികൾക്ക് ഉറപ്പ് നൽകിയിരുന്നു. 

vachakam
vachakam
vachakam

ഇതിനിടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും.  

 കോടതി വിധി എതിരായാൽ സർക്കാർ കുടുംബങ്ങൾക്കൊപ്പം നിൽക്കുമെന്നും അവരെ പെരുവഴിയിലാക്കാൻ സർക്കാർ തയ്യാറല്ലെന്നും മന്ത്രി റോജി എം ജോൺ   വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam