സിപിഐയുടെ  സംസ്ഥാന നേതൃനിരയിൽ തൽക്കാലം മാറ്റമുണ്ടാകില്ല 

JUNE 15, 2024, 11:07 AM

തിരുവനന്തപുരം: സിപിഐയുടെ രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരും ജനപ്രതിനിധികളാവുന്ന സാഹചര്യമാണെങ്കിലും സംസ്ഥാന നേതൃനിരയിൽ തൽക്കാലം മാറ്റമുണ്ടാകില്ല. 

 പാർട്ടിക്കു സ്വാധീനമില്ലാത്ത മണ്ഡലങ്ങളിൽ മത്സരിച്ചു പരാജയപ്പെട്ട സുനീർ പാർലമെന്ററി രംഗത്തു പദവികളൊന്നും വഹിച്ചിട്ടില്ല. 

പ്രവർത്തന മികവിനൊപ്പം ഈ സാഹചര്യം കൂടി കണക്കിലെടുത്തുള്ള അംഗീകാരമായാണു രാജ്യസഭാംഗത്വം നൽകിയത്. അതുകൊണ്ടുതന്നെ പ്രവർത്തന മണ്ഡലം മാറ്റുന്നില്ല. 

vachakam
vachakam
vachakam

 എംഎൽഎയും നിയമസഭയിലെ കക്ഷി നേതാവും ആയിരിക്കെയാണ് ഇ.ചന്ദ്രശേഖരനെ അസി. സെക്രട്ടറിയായി നിയമിച്ചത്. 

അതുകൊണ്ടുതന്നെ പി.പി.സുനീർ രാജ്യസഭാംഗമാകുന്നുവെന്നതു സ്ഥാനമാറ്റത്തിനുള്ള കാരണമായി പാർട്ടി കാണുന്നില്ല. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam