ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നീക്കം; കേരളത്തിനോടുള്ള വെല്ലുവിളിയെന്ന് വിഡി സതീശൻ

JUNE 22, 2024, 12:50 PM

കൊച്ചി: ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം കേരളത്തിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ. 

ഇതിനെ ശക്തമായി എതിർക്കും. കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള വിചിത്രനായ നീക്കങ്ങളാണ് സർക്കാർ നടത്തുന്നതെന്നും വിഡി സതീശൻ പറഞ്ഞു. 

തെരഞ്ഞെടുപ്പിലെ തോൽ‌വിയിൽ നിന്ന് ഇവർ ഒന്നും പഠിച്ചിട്ടില്ല. ഇപ്പോഴും ബോംബ് ഉണ്ടാക്കുകയാണ്. ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. ഇരുണ്ട യുഗത്തിലാണ് സിപിഎമ്മെന്നും വിഡി സതീശൻ പറഞ്ഞു. 

vachakam
vachakam
vachakam

ടിപി കേസിലെ പ്രതികൾക്ക് 2000ലധികം പരോൾ ദിവസങ്ങളും ജയിലിൽ വലിയ സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. ഇപ്പോൾ ശിക്ഷാ ഇളവും നൽകുന്നു. കേരളത്തിനോടുള്ള വെല്ലുവിളിയാണിത്. 

ശിക്ഷ ഇളവ് കൊടുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികൾക്ക് ഇളവ് ശുപാർശ ചെയ്യാൻ ജയിൽ അധികാരികൾക്ക് എന്ത് അവകാശമാണുള്ളത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam