പത്തനംതിട്ട: മകളോട് മോശമായി പെരുമാറിയ വയോധികന്റെ മൂക്ക് ഇടിച്ചു തകര്‍ത്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരേ തത്കാലം കേസ് എടുക്കില്ല. വെള്ളിയാഴ്ച നടന്ന സംഭവത്തെ കുറിച്ച് കൃത്യമായ വിവരം നല്കാന് കേസില്‍ അറസ്റ്റിലായ രാധാകൃഷ്ണപിള്ള (59)യ്ക്ക് കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരേ കേസ് എടുത്താല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.
സംഭവ സമയത്ത് രാധാകൃഷ്ണ പിള്ള മദ്യലഹരിയില്‍ ആയിരുന്നു. അതിനാല്‍ സംഭവത്തെ കുറിച്ച് കൃത്യമായി പറയാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നുമില്ല.
പ്ലസ് ടു വിദ്യര്‍ഥിനി സ്കൂളില്‍ നിന്ന് ബസില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രാധാകൃഷ്ണപിള്ള മോശമായി പെരുമാറിയത്. ഇയാള്‍ പെണ്‍കുട്ടിയെ മോശം ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്