കൈകഴുകാൻ വെള്ളം കോരി നൽകിയില്ല; അമ്മയുടെ കൈ മകൻ  തല്ലിയൊടിച്ചു

JUNE 22, 2024, 5:10 PM

 കൊല്ലം:  മകൻ അമ്മയുടെ കൈ തല്ലിയൊടിച്ചു! കൈകഴുകാൻ വെള്ളം കോരി നൽകാത്തതിന്റെ പേരിലാണ് അമ്മയോട് മകൻ ഈ ക്രൂരകൃത്യം ചെയ്തത്. 

 തോട്ടുങ്ങൽ സ്വദേശി കുൽസം ബീവിയുടെ ഇടതുകൈയ്യാണ് ജൂണ്‍ 16ന് മകൻ വിറകുകൊള്ളികൊണ്ട് തല്ലിയൊടിച്ചത്.  അമ്മ നൽകിയ പരാതിയിൽ കൊല്ലം കടയ്ക്കൽ സ്വദേശി നസറുദ്ദീനെ (45) പൊലീസ് അറസ്റ്റ് ചെയ്തു.

 സംഭവദിവസം  വീട്ടിലെത്തിയ നസറുദ്ദീൻ ഭക്ഷണം വിളമ്പി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഇറച്ചിക്കറിയിൽ നെയ്യ് കൂടുതലാണെന്നു പറഞ്ഞ് അമ്മയെ അസഭ്യം പറഞ്ഞു.

vachakam
vachakam
vachakam

 കട്ടിലിൽനിന്ന് വലിച്ചിഴച്ച് അമ്മയെ കിണറ്റിൻ കരയിൽ കൊണ്ടുചെന്ന് വെള്ളം കോരി നൽകാൻ ആവശ്യപ്പെട്ടു. അനുസരിക്കാൻ താമസിച്ചു എന്നു പറഞ്ഞാണ് അമ്മയെ അക്രമിച്ചത്. വീട്ടിലെ വസ്തുക്കളും ഇയാൾ തകർത്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam