ദുക്രാന തിരുനാളും പുന്നത്തുറ സംഗമവും ബെൻസൻവിൽ ഇടവകയിൽ

JUNE 22, 2024, 11:54 PM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിൽ വി. തോമാശ്ലീഹായുടെ ദുക്രാന തിരുനാളും പുന്നത്തുറ സംഗമവും നടത്തപ്പെടുന്നു. ജൂൺ 30 ഞായറാഴ്ച തിരുഹൃദയ ഇടവകയിലെയും സെന്റ് മേരീസ് ഇടവകയിലെയും പുന്നത്തുറ സെന്റ് തോമസ് പള്ളി മാതൃ ഇടവക ആയിട്ടുഉള എല്ലാവരുടെയും നേതൃത്വത്തിലാണ്തിരുനാൾ നടത്തപ്പെടുന്നത്. 

തിരുഹൃദയ വണക്കമാസ സമാപന ദിവസം കൂടിയായ അന്ന് രാവിലെ 9.30ന് തിരുഹൃദയ ഗ്രോട്ടോയിൽ തിരുഹൃദയ ജപമാലയും തുടർന്ന് ആരാധനയും തീരുനാൾ കുർബാനയും അർപ്പിക്കപ്പെടും. പുന്നത്തുറ ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാവർക്കും സ്റ്റേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. 

തുടർന്ന് പുന്നത്തുറ നിവാസികളുടെ സംഗമവും ഹാളിൽ നടത്തപ്പെടും. ജസ്റ്റിൻ തെങ്ങനാട്ട്, ജോസ്‌മോൻ കടവിൽ എന്നിവർ സംഗമം കോർഡിനേറ്റേഴ്‌സ് ആയി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

vachakam
vachakam
vachakam

ലിൻസ് താന്നിച്ചുവട്ടിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam