ദയാവധം നിര്‍ദേശിച്ച കുട്ടിയാന  കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗം വന്‍താരയിലേക്ക്

NOVEMBER 6, 2026, 12:45 AM

കൊച്ചി: വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ, കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും. 

നിലവിൽ എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് കുട്ടിയാനയുള്ളത്. ക്രെയിൻ ഉപയോഗിച്ചാകും ആനയെ ലോറിയിലേക്ക് മാറ്റുക. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച്, പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റിൽ എയർ ലിഫ്റ്റ് ചെയ്യും. 

വനമേഖലയിൽ നിന്നുള്ള വനം വകുപ്പിന്റെ പ്രത്യേക സംഘവും ആനയ്ക്കൊപ്പം വൻതാരയിലേക്ക് പോകും. വൻതാരയിലെ ചികിത്സയിലൂടെ കുട്ടിയാന സുഖം പ്രാപിച്ചാൽ അതിനെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരും.

vachakam
vachakam
vachakam

ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് എത്തുന്നത്. കേരളത്തിൽ ആവശ്യത്തിന് ചികിത്സാ സൗകര്യം ഇല്ലാത്തതിനെ തുടർന്ന്, ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റി ഈ ആനയ്ക്ക് ദയാവധം നിർദ്ദേശിച്ചിരുന്നതാണ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam