താമരശ്ശേരി: താമരശ്ശേരി കോടതിക്ക് മുന്നിൽ കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്.
മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിൻ (20) നെ കഴിഞ്ഞ നാലാം തീയതി രാത്രി 9.30 മുതൽ കാണാനില്ല എന്നു കാണിച്ച് ബന്ധുക്കൾ മുക്കം പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് ഇന്ന് രാവിലെ പെൺകുട്ടി കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. നടപടികൾ പൂർത്തീകരിച്ച് പെൺകുട്ടിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.
പെൺകുട്ടിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകി പുറത്തിറങ്ങിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ കോടതിക്ക് മുന്നിൽ ഏറ്റുമുട്ടിയത്.
പെൺകുട്ടിയുടെ ഇഷ്ടപ്രകാരം പോകാൻ കോടതി അനുമതി നൽകി. എന്നാൽ നിക്കാഹ് നടത്തി തരാമെന്നും ഇപ്പോൾ തങ്ങൾക്കൊപ്പം വരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ കാറിനടുത്തേക്ക് കൊണ്ടുപോയി. അപ്പോൾ കാമുകനായ ഷാമിൽ തടയാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ റോഡിൽ കൂട്ടത്തല്ലായി. സംഘർഷത്തിനിടെ കാമുകന്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ തങ്ങളുടെ കാറിൽ കയറ്റി സ്ഥലംവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനെതിരെയുള്ള 'ഓപ്പറേഷൻ എപിക് ഫ്യൂറി'; 39 വിമാനങ്ങൾ തകർന്നു, വൻ നഷ്ടമെന്ന് അമേരിക്കൻ
വീണ്ടും അങ്കത്തിനൊരുങ്ങി കമലാ ഹാരിസ്; 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന
രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്