ആത്മീയ നിറവിൽ ബെൻസൻവിൽ ഇടവക തീർത്ഥാടനം

FEBRUARY 21, 2025, 9:28 PM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഗ്വാഡല്യുപ്പെ തീർത്ഥാടനം പങ്കടുത്ത ഏവർക്കും നവ്യാനുഭവമായി മാറി. 

മറ്റ് ഇടവക സമൂഹങ്ങളിൽനിന്നുമുളള പങ്കാളിത്തവും ഈ തീർഥാടനത്തിന് വലിയ ആത്മിയ ബന്ധത്തിന്റെ തുറവിയായി മാറി. സിഗ്മാ ട്രാവൽസ് ക്രമീകരിച്ച് ഫാ. ബിൻസ് ചേത്തലിലിന്റെ ആത്മീയ നേതൃത്വത്തിലുള്ള ഗ്വാഡല്യുപ്പെ തീർത്ഥാടത്തിൽ 47 പേർ പങ്കെടുത്തു.  


vachakam
vachakam
vachakam

ഗ്വാഡല്യുപ്പെ മാതാവിന്റെ പ്രത്യേകം മാദ്ധ്യസ്ഥം വിളിച്ചപേക്ഷിച്ച് ചരിത്രപരമായ സത്യങ്ങളെ മനസ്സിലാക്കി നടത്തിയ തീർത്ഥാടനം ഏവർക്കും ഒരു ആത്മീയനിറവിന്റെ നേർകാഴ്ചയായി മാറി. 

കമ്മിറ്റി അംഗങ്ങളായ സജി ഇറപുറം, ജയ്മാൻ നന്തികാട്ട്, ജെനിമോൾ ഒറ്റത്തയ്ക്കൽ, അൽഫോൻസ വഞ്ചിപുരയ്ക്കൽ എന്നിവർ തീർത്ഥാടന യാത്രയ്ക്ക് നേതൃത്വം നൽകി.

ലിൻസ് താന്നിച്ചുവട്ടിൽ

vachakam
vachakam
vachakam

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam