ഏക്നാഥ് ഷിൻഡെയുടെ കാറിന് നേരെ ബോംബാക്രമണം നടത്തുമെന്ന ഭീഷണി: പ്രതികൾ അറസ്റ്റിൽ

FEBRUARY 22, 2025, 1:22 AM

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ കാറിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ. ജെജെ മാർഗ്, ഗോരേഗാവ് എന്നീ രണ്ട് സിറ്റി പൊലീസ് സ്റ്റേഷനുകളിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്.

വിദർഭയിലെ ബുൽഡാനയിൽ  നിന്നാണ് മങ്കേഷ് വയാൽ (35) അഭയ് ഷിൻഗനെ (22) എന്നിവരെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനെ തുടർന്ന് മങ്കേഷിൻറെ ഫോണിൽ നിന്ന് അഭയ് ഈ മെയിൽ വഴി സന്ദേശം അയക്കുകയായിരുന്നു.  

സന്ദേശം ലഭിച്ച ഉടനെ അന്വേഷണം ആരംഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഈ മെയിൽ വന്നത് ഒരു ഫോണിൽ നിന്നാണെന്ന് മനസിലാക്കിയ ശേഷം ഇൻറർനെറ്റ് പ്രോട്ടോക്കോൾ അഡ്രസ് ട്രാക്ക് ചെയ്ത് പൊലീസ് മങ്കേഷിലേക്ക് എത്തിച്ചേരുകയായിരുന്നു.

vachakam
vachakam
vachakam

എന്നാൽ ഇതിനെ കുറിച്ച് യാതൊരു അറിവും മങ്കേഷിന് ഉണ്ടായിരുന്നില്ല. അയാൾ പൊലീസിൻറെ ആരോപണങ്ങൾ നിഷേധിച്ചു. തുടർന്ന് മങ്കേഷിൻറെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അഭയ് ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മനസിലായത്. 

 ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായ പിന്നാലെ, തന്റെ കടയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മങ്കേഷിന്റെ ഫോണിൽനിന്ന് അഭയ് ഭീഷണിസന്ദേശം അയയ്ക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയില്ലെന്നാണ് സൂചന.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam