കോട്ടയം: മത വിദ്വേഷ പരാമർശത്തിൽ അറസ്റ്റിനുള്ള സാധ്യത മുന്നിൽകണ്ട് ബിജെപി നേതാവ് പി സി ജോർജ് ഒളിവിലെന്ന് സൂചന.
പി സി ജോർജിനെ തേടി വീട്ടിലെത്തിയ പൊലീസിന് രണ്ട് തവണയും കാണാനായില്ലെന്നാണ് വിവരം. അദ്ദേഹം തിരുവനന്തപുരത്ത് എന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചത്.
പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ നിര്‍ദേശം
മുൻ എംഎൽഎയുടെ ടവർ ലൊക്കേഷൻ പൊലീസ് പരിശോധിക്കുകയാണ്. ഇന്ന് രാവിലെയാണ് അദ്ദേഹം വീട്ടിൽ നിന്നും മാറിയത്. അതിനിടെ പി സി ജോർജിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ഇന്ന് രണ്ട് മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് പി സി ജോർജിന്റെ ഈരാറ്റുപേട്ട വീട്ടിലെത്തിയ പൊലീസിന് നോട്ടീസ് നേരിട്ട് കൈമാറാനായില്ല. പി സി ജോർജ് വീട്ടിലില്ലാത്തതിനാൽ മകൻ ഷോൺ ജോർജ് ആണ് നോട്ടീസ് കൈപ്പറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്