വീണ്ടും ജിവനെടുത്ത് റോഡപകടം! സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സിന് ദാരുണാന്ത്യം 

FEBRUARY 22, 2025, 2:41 AM

ചങ്ങനാശേരി: ളായിക്കാട് ബൈപ്പാസ് റോഡിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സിന് ദാരുണാന്ത്യം. തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലി മോൻ ആന്റണിയുടെ മകൾ ലിനു ലാലിമോൻ (24) അണ് മരിച്ചത്. 

അമ്മയ്ക്കൊപ്പം കോട്ടയത്തെ ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നതിനിടെ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ലിനുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഒപ്പമുണ്ടായിരുന്ന അമ്മ ജിജിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

vachakam
vachakam
vachakam

 കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ലിനു. രണ്ട് ദിവസത്തെ അവധിക്കായി നാട്ടിലെത്തിയതായിരുന്നു. 

 മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തുരുത്തി യുദാപുരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam