തിരുവനന്തപുരം: ഈ സർക്കാരിന്റെ കാലത്ത് 43,637 നിയമനങ്ങൾ സർക്കാർ, എയിഡഡ് മേഖലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നടന്നതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2021 മെയ് മുതൽ ഡിസംബർ 2024 വരെ എയിഡഡ് മേഖലയിൽ നടന്ന നിയമനാംഗീകാരങ്ങൾ:-
ഹൈസ്‌കൂൾ - അയ്യായിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്ന്
അപ്പർ പ്രൈമറി - ഏഴായിരത്തി എണ്ണൂറ്റി ഇരുപത്തി നാല്
ലോവർ പ്രൈമറി - എണ്ണായിരത്തി അഞ്ഞൂറ്റി അമ്പത്തിയഞ്ച്
സ്‌പെഷ്യലിസ്റ്റ് അധ്യാപകർ - അഞ്ഞൂറ്റി എഴുപത്തി മൂന്ന്
നോൺ ടീച്ചിംഗ് സ്റ്റാഫ് - ആയിരത്തി എണ്ണൂറ്റി എഴുപത്തി രണ്ട്
മൊത്തം ഇരുപത്തി നാലായിരത്തി എഴുന്നൂറ്റി അമ്പത്തിയഞ്ച് നിയമനങ്ങളാണ് എയിഡഡ് മേഖലയിൽ നടന്നത്.
പി.എസ്.സി. മുഖേനയുള്ള നിയമനങ്ങൾ:-
എൽ.പി.എസ്.റ്റി - അയ്യായിരത്തി അറുന്നൂറ്റി ഇരുപത്
യു.പി.എസ്.റ്റി - നാലായിരത്തി മുന്നൂറ്റി എഴുപത്തിയെട്ട്
എച്ച്.എസ്.റ്റി - മൂവായിരത്തി എണ്ണൂറ്റി അമ്പത്തിയൊമ്പത്
എച്ച്.എസ്.എസ്.റ്റി ജൂനിയർ - ആയിരത്തി അറുന്നൂറ്റിയാറ്
എച്ച്.എസ്.എസ്.റ്റി. സീനിയർ - നൂറ്റി പത്ത്
സ്‌പെഷ്യലിസ്റ്റ് അധ്യാപകർ - അഞ്ഞൂറ്റി നാൽപത്തിയേഴ്
വി.എച്ച്.എസ്.സി. - നൂറ്റിയമ്പത്
ഹയർ സെക്കണ്ടറി അനധ്യാപക നിയമനങ്ങൾ - എഴുന്നൂറ്റി അറുപത്തിയേഴ്
സെക്കണ്ടറിയിൽ നടന്നിട്ടുള്ള അനധ്യാപക നിയമനങ്ങൾ - ആയിരത്തി എണ്ണൂറ്റി നാൽപത്തിയഞ്ച്
ആകെ - പതിനെട്ടായിരത്തി എണ്ണൂറ്റി എൺപത്തി രണ്ട് നിയമനങ്ങളാണ് ഇക്കാലയളവിൽ പി.എസ്.സി. മുഖേന നടത്തിയത്.
എയ്ഡഡ് സ്ക്കൂളുകളിലെ ഭിന്നശേഷി നിയമനം
ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകൾക്കനുസൃതമായി ഭിന്നശേഷി സംവരണ നിയമനം, അദ്ധ്യാപക-അനദ്ധ്യാപക നിയമനാംഗീകാരങ്ങൾ എന്നീ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ച് 25.06.2022 മുതൽ സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനായി, ബാക്ക് ലോഗ് കണക്കാക്കി, 23/06/2024 വരെ റോസ്റ്റർ സമർപ്പിച്ച സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ എണ്ണം 3127 ആണ് ഇതിൽ കോർപ്പറേറ്റ്- 468 ഉം വ്യക്തിഗതം-2659 ഉം ആണ്.
നാളിതു വരെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമിക്കപ്പെട്ട ഭിന്നശേഷി വിഭാഗം ജീവനക്കാരുടെ എണ്ണം 1204 ആണ്.
സുപ്രീം കോടതിയുടെ 30/10/2023 ലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, സെലക്ഷൻ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച പ്രൊപ്പോസൽ അനുസരിച്ച് തുടർ നടപടി സ്വീകരിക്കുന്നതിന് കോടതി അനുമതി നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
നിയമനം ലഭിച്ചവർക്ക് കോടതി വിധികൾക്കനുസൃതമായി ഒഴിവ് നിലവിൽ വന്ന തീയതിയുടെ അടിസ്ഥാനത്തിൽ പ്രൊവിഷണലായി ശമ്പളസ്കെയിലിലോ ദിവസവേതനാടിസ്ഥാനത്തിലോ നിയമനാംഗീകാരം നൽകുന്നതിനു വേണ്ട നിർദ്ദേശങ്ങളെല്ലാം നൽകിയിട്ടുണ്ട്. മാനേജർമാർ പൂർണ്ണമായും ഭിന്നശേഷി സംവരണം പൂർത്തിയാക്കിയ സ്കൂളുകളിൽ നിയമിക്കപ്പെട്ടവർക്ക് റഗുലറായി അംഗീകാരം നൽകുന്നുണ്ട്.ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്