ലഹരി വസ്തുക്കളുടെ വിൽപന തടഞ്ഞതിന് അച്ഛനെ മകൻ ക്രൂരമായി മർദിച്ചു

JUNE 27, 2026, 10:24 AM

തൃശൂർ: ലഹരി വസ്തുക്കളുടെ വിൽപന തടഞ്ഞതിന് അച്ഛനെ മകൻ ക്രൂരമായി മർദിച്ചു. വിദ്യാർത്ഥികൾക്കടക്കം ലഹരി വിൽപന നടത്തുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദനം.

സംഭവത്തിൽ മകനെതിരെ പൊലീസിൽ പരാതി നൽകി.  തൃശൂർ കുന്നംകുളം സ്വദേശി സൈമണിനെയാണ് മകൻ ജോബി മർദിച്ചത്. 

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വിതരണം ചെയ്യുന്നത് ജോബിയുടെ പതിവായിരുന്നു. ഇതേ ചൊല്ലി ഇരുവർക്കിടയിൽ മുൻപും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.

vachakam
vachakam
vachakam

ശനിയാഴ്ച രാവിലെ ജോബി ലഹരി കച്ചവടം നടത്തുന്നതിനിടെ സൈമൺ എതിർത്തു. പിന്നാലെയാണ് അച്ഛനെ മകൻ ക്രൂരമർദനത്തിന് ഇരയാക്കിയത്.

മുഖത്തും നെഞ്ചത്തും ചവിട്ടേറ്റ സൈമൺ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മകനെതിരെ സൈമൺ കുന്നംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സൈമണിനെ മകൻ മർദിക്കുന്നത് പതിവാണെന്നും പൊലീസ് പല തവണ ജോബിയെ താക്കീത് ചെയ്തിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam