ജനശതാബ്ദി എക്സ്പ്രസുകളിലെ നോൺ എസി ചെയർകാർ കോച്ചുകളിൽ പുഷ് ബാക്ക് സീറ്റ് തിരിച്ചെത്തുന്നു

OCTOBER 7, 2026, 8:49 PM

തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസുകളിലെ നോൺ എസി ചെയർകാർ കോച്ചുകളിൽ പുഷ് ബാക്ക് സീറ്റ് തിരിച്ചെത്തുന്നു. 

നിലവിൽ ജനശതാബ്ദിയിലുള്ള നോൺ എസി കോച്ചുകളിലെ സീറ്റുകളെക്കുറിച്ച് പരാതികൾ വ്യാപകമായിരുന്നു. 90 ഡി​ഗ്രിയിലുള്ള സീറ്റുകൾ ദൂരയാത്രയ്ക്ക് അനുയോജ്യമല്ലെന്നായിരുന്നു യാത്രക്കാരുടെ പരാതി.

ഇത്തരം സീറ്റുകളിൽ ഏറെസമയം ഇരിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായും മൂന്ന് പേർക്കിരിക്കാൻ പരിമിതികളുണ്ടെന്നും പരാതികളുയർന്നിരുന്നു.

vachakam
vachakam
vachakam

ജനശതാബ്ദി എക്സ്പ്രസുകളിലേക്കുള്ള പുതിയ നോൺ എസി ചെയർകാർ കോച്ചുകളുടെ ചിത്രങ്ങൾ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകൾ വൈകാതെ തന്നെ പുതിയ കോച്ചുകളുമായി സർവീസ് ആരംഭിക്കും.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam