ഇ.എൻ സുരേഷ് ബാബുവിനെതിരായ പരാതികളിൽ സിപിഎം കേന്ദ്രം നേതൃത്വം ഇടപെടുന്നു

OCTOBER 7, 2026, 9:10 PM

ദില്ലി: ഇ.എൻ സുരേഷ് ബാബുവിനെതിരായ പരാതികളിൽ സിപിഎം കേന്ദ്രം നേതൃത്വം ഇടപെടുന്നു. സുരേഷ് ബാബുവിനെതിരായ പരാതികൾ അന്വേഷിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു.

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കൂടുതൽ നടപടിയുണ്ടാകുക. പിന്നാലെയാണ് കേന്ദ്രം നേതൃത്വം ഇടപെടുന്നത്.

തെറ്റ് തിരുത്തലിലെ സംഘടനാ നടപടികൾ ലൈംഗിക ആരോപണ പരാതികളിലും വേണമെന്ന് നേതൃത്വം നിർദേശിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വനിതാ പ്രവർത്തകരുടെ പരാതികളിൽ പാർട്ടി നടപടികൾ കുറ്റമറ്റതല്ലെന്നും വിലയിരുത്തലുണ്ട്.   ആരോപണങ്ങൾ തെളിഞ്ഞാൽ സുരേഷ് ബാബുവിനെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തന്നെ മാറ്റി നിർത്താനാണ് സാധ്യത. ഒരുപക്ഷേ എല്ലാ ജില്ലകളിലെയും വിപുലീകൃത കമ്മിറ്റികൾ പൂർത്തിയായ ശേഷമാകും നടപടിയിലേക്ക് കടക്കുക. 

vachakam
vachakam
vachakam

അതേസമയം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും നിലവിൽ സംസ്ഥാന കമ്മിറ്റിയംഗമാണ് സുരേഷ് ബാബു. പരാതികൾ നിലനിൽക്കേ സംസ്ഥാന കമ്മിറ്റിയംഗമായി തുടരുന്നത് പാർട്ടിക്ക് വീണ്ടും തലവേദന ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. 

പാർട്ടി അനുകൂല അഭിഭാഷക സംഘടനാ നേതാവ് കൂടിയായ അഭിഭാഷകയോട് അപമാര്യാദയായി പെരുമാറി, റിയൽ എസ്റ്റേറ്റ്, സ്പിരിറ്റ് മാഫിയ സംഘങ്ങളുമായി വഴിവിട്ട ബന്ധം, ജില്ലയിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു തുടങ്ങി 11 പരാതികളാണ് സുരേഷ് ബാബുവിനെതിരെയുള്ളത്. അഭിഭാഷക ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നൽകിയതായാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam