കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലെ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധം: 25 വിദ്യാർഥികൾക്കെതിരെ കേസ്

OCTOBER 7, 2026, 11:12 PM

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ കേസ്. കണ്ടാലറിയുന്ന 25 പേർക്കെതിരെയാണ് കേസെടുത്തത്.

സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തി എന്നാണ് എഫ്ഐആറിൽ പറയുന്നത്. രണ്ടു ദിവസങ്ങളിലായി നടന്ന ദേശീയ സെമിനാറിൻ്റെ ആദ്യ ദിവസം തന്നെ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം അരങ്ങേറുകയും ഇത് വലിയ സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. 

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി വൻ പ്രതിഷേധത്തെ തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് നിശ്ചയിച്ചിരുന്ന സെഷൻ പൂർത്തിയാക്കാനാവാതെ പൂർണ്ണമായി നിർത്തിവെച്ചു. ഉച്ചയ്ക്ക് 12.15 മുതൽ 1.30 വരെയുള്ള സെഷനാണ് വിദ്യാർത്ഥികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നത്.

vachakam
vachakam
vachakam

സർവകലാശാലയിലെ ലിംഗ്വിസ്റ്റിക്സ് വിഭാഗം പ്രൊഫസറും പ്രോക്ടറുമായ പി. ശ്രീകുമാർ പ്രബന്ധം അവതരിപ്പിക്കാൻ തുടങ്ങിയതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആർഎസ്എസ് ഗോ ബാക്ക്’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികൾ, വേദിക്ക് മുന്നിൽ ഷൂ ഉയർത്തിപ്പിടിച്ചാണ് പ്രതിഷേധിച്ചത്.

സർവകലാശാലയിൽ സംഘപരിവാർ അജണ്ടകളും കാവിവൽക്കരണവും നടപ്പാക്കുന്നത് ശ്രീകുമാറിന്റെ നേതൃത്വത്തിലാണെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam