കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 13,710 എന്ന നിരക്കാണ് നിലവിലുള്ളത്.
ഇതനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,09,680 രൂപ നൽകണം. 10 ഗ്രാം സ്വർണത്തിന്റെ വില 1,37,100 ആണ്. 24 കാരറ്റ് സ്വർണത്തിനും വിപണിയിൽ ഉയർന്ന നിരക്കാണ് തുടരുന്നത്.
ഒക്ടോബർ 6 നായിരുന്നു 1,09,280 എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയത്.
ഇന്നലെ 22 കാരറ്റ് സ്വർണത്തിന് 60 രൂപ കുറഞ്ഞിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്വർണവില ഗ്രാമിന് 13770 രൂപയായി ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച രാവിലെ സ്വർണവില കുറഞ്ഞത്. ആ വിലയാണ് വ്യാഴാഴ്ചയും മാറ്റമില്ലാതെ തുടരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
