ഗ്യാനേഷ് കുമാറിനെതിരെ 20 വർഷത്തിന് ശേഷം അന്വേഷണം നടത്തുന്നതിൽ തെറ്റില്ല: രമേശ് ചെന്നിത്തല

OCTOBER 8, 2026, 12:10 AM

കൊച്ചി: ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് താനല്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. 

അന്വേഷണം എങ്ങനെ വേണമെന്ന് വിജിലൻസ് ഡയറക്ടറും ഉദ്യോഗസ്ഥരും തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് ചരിത്ര സമരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

20 വർഷത്തിന് ശേഷം അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. ക്രൈം വിൽ നെവർ ഡൈ എന്നും രമേഷ് ചെന്നിത്തല കൂട്ടിച്ചേർത്തു. ലക്ഷ്മണ കേസ് അതിന് ഉദാഹരണമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 

vachakam
vachakam
vachakam

കളമശ്ശേരി കൂട്ട ബലാൽസംഗ കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡിജിപിക്ക് നിർദ്ദേശം നൽകി. സ്പാകളുടെ മറവിലുള്ള തട്ടിപ്പുകളും അതിക്രമങ്ങളും തടയുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam