പരിയാരം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവ് ; അന്വേഷണത്തിനായി കമ്മീഷനെ നിയമിച്ചു

OCTOBER 8, 2026, 1:09 AM

 കണ്ണൂർ: പരിയാരം സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു. 

 ശസ്ത്രക്രിയയ്ക്ക് എത്തിയ ഇരിട്ടി സ്വദേശി ഫാത്തിമ മരിച്ച സംഭവത്തിലാണ് നടപടി. ചൊവ്വാഴ്ചയായിരുന്നു ഇരിട്ടി സ്വദേശി ഫാത്തിമയുടെ (47)  ഹൃദയശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ നില ഗുരുതരമായ വിവരം സർജറി ചെയ്ത ഡോക്ടർ ബന്ധുക്കളെ അറിയിച്ചില്ലെന്നാണ് പ്രധാന ആരോപണം. വിവരങ്ങൾ കൃത്യമായി പങ്കുവെക്കുന്നതിൽ ഡോക്ടർക്ക് വീഴ്ച പറ്റിയെന്നാണ് ആശുപത്രിയുടെ പ്രാഥമിക അന്വേഷണത്തിലെയും കണ്ടെത്തൽ.    സംഭവത്തിൽ ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.  ശസ്ത്രക്രിയയ്ക്കിടെ ഗുരുതരമായ അടിയന്തര സാഹചര്യം ഉണ്ടായ വിവരം ഡോക്ടർമാർ ബന്ധുക്കളെ സമയബന്ധിതമായി അറിയിച്ചില്ലെന്ന് കാണിച്ച് കുടുംബം പരിയാരം പൊലീസിൽ പരാതിയും നൽകി.

 ഈ സംഭവത്തിൽ നാലംഗ അന്വേഷണ സമിതിയാകും പരാതി അന്വേഷിക്കുക. കോഴിക്കോട് മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം പ്രൊഫസർ ഡോ. അഷറഫ് ടി.പിയുടെ അധ്യക്ഷതയിലാണ് അന്വേഷണ കമ്മീഷന്‍.

vachakam
vachakam
vachakam

 ഹൃദയ വാല്‍വ് ശസ്ത്രക്രിയയ്ക്കായാണ് ഫാത്തിമയാണ്‌ ആശുപത്രിയില്‍ എത്തിയത്.   കീ ഹോള്‍ ശസ്ത്രക്രിയ എന്നാണ് ഡോക്ടര്‍മാര്‍ പറ​ഞ്ഞിരുന്നത്. എന്നാല്‍ ചെയ്തത് ഓപ്പണ്‍ ശസ്ത്രക്രിയ ആയിരുന്നു. എല്ലാ കഴിഞ്ഞശേഷമാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്. കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയത്. വൈകിട്ടോടെ പള്‍സ് കുറഞ്ഞ് ഗുരുതര നിലയിലായി. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam