എയിംസ് കേരളത്തിൽ കൊണ്ടുവരാതിരിക്കാനാണ് സുരേഷ് ഗോപിയുടെ ശ്രമമെന്ന് കെ മുരളീധരൻ

OCTOBER 8, 2026, 12:34 AM

പാലക്കാട്:  എയിംസ് കേരളത്തിൽ കൊണ്ടുവരാതിരിക്കാനാണ് സുരേഷ് ഗോപിയുടെ ശ്രമം എന്ന് മന്ത്രി കെ മുരളീധരൻ ആരോപിച്ചു. 

കേരളത്തിൽ എയിംസിന് തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് തേടില്ലെന്ന് സുരേഷ് ഗോപിയുടെ പ്രസ്താവനയോടും മുരളീധരൻ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ മണ്ഡലത്തിൽ എല്ലായിടത്തും ബിജെപി മൂന്നാം സ്ഥാനത്താണ്. അതുകൊണ്ടാണ് ഇനി വോട്ട് ചോദിച്ചു പോകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് എന്നും കെ മുരളീധരൻ പരിഹസിച്ചു.

എയിംസ് ആവശ്യപ്പെട്ട് വിശദമായ കത്ത് കേന്ദ്രത്തിന് അയക്കും. ഹൈക്കോടതി നടപടി അറിഞ്ഞ ശേഷം കേന്ദ്രത്തെ വീണ്ടും സമീപിക്കും എന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ എയിംസ് വരണമെന്നാണ് സർക്കാർ നിലപാട്. അത് എവിടെയായാലും സ്വാഗതം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കുന്നതിന് കേന്ദ്രം ഉന്നയിക്കുന്ന വാദം തെറ്റെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നീതി ആയോഗിന്റെ ഹെൽത്ത് ബുക്കിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളിൽ എയിംസ് ഇല്ലാത്തത് കേരളത്തിന് മാത്രമാണ്. കേരളത്തിന് പിന്നാലെ പട്ടികയിലുള്ള തമിഴ്നാടിനും ഗുജറാത്തിനും ഹിമാചൽ പ്രദേശിനും എയിംസ് അനുവദിച്ചത് മോദി സർക്കാരാണ്. ഹൈക്കോടതിയിൽ കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ കേരള ബിജെപി വെട്ടിലായിരിക്കുകയാണ്. എയിംസ് വരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആവർത്തിച്ച് പറയുന്നതിനിടയിലാണ് സംസ്ഥാന ബിജെപിയെ വെട്ടിലാക്കി ഹൈക്കോടതിയിൽ കേന്ദ്രം സത്യവാങ്മൂലം നൽകിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam