കോവളം സ്പാ പീഡന കേസ് :   എസ്ഐടി രൂപീകരിച്ചു 

OCTOBER 19, 2026, 1:08 AM

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്തെ സ്പായിൽ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ അന്വേഷണത്തിനായി എസ് ഐടി രൂപീകരിച്ചു. 

ആന്ധ്രാ സ്വദേശിയായ 16കാരിയാണ് സ്പായിൽ പീഡനത്തിനിരയായത്. സ്പാ പീഡനത്തിൽ അന്തർ സംസ്ഥാന റാക്കറ്റ് എന്നാണ് നിഗമനം. അച്ഛനും അമ്മയും മരിച്ച് പോയ പെൺകുട്ടി പിന്നീട് അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു താമസിച്ചിരുന്നത്.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് ബന്ധുക്കൾ കുട്ടിയെ കോവളത്ത് എത്തിച്ചത്. തുടർന്ന് വിവിധ സ്പാകളിൽ നിർത്തി കുട്ടിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. സ്പായിലെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി അവിടെയുണ്ടായിരുന്ന ഒരു മലയാളി ജീവനക്കാരനായ യുവാവിനൊപ്പം രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ പണം കൊടുത്ത് കൈമാറിയ ഇളയമ്മ തന്നെയാണ് കുട്ടിയെ കാണാതായതോടെ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലും കൗൺസിലിംഗിലുമാണ് ക്രൂരമായ പീഡനവിവരം പുറത്തുവന്നത്. 

vachakam
vachakam
vachakam

അതേസമയം സൈബർ വിദഗ്ദരടക്കം അടങ്ങുന്നതാണ് അന്വേഷണ സംഘം. സ്പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. പ്രതിപട്ടിക നീളുമെന്നാണ് വിവരം. പെൺകുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയൽ പാരേഡ് നടത്തും. ചെന്നൈയിലും പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് വിവരം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam