തിരുവനന്തപുരം: കിഫ്‌ബി വഴി കണ്ണൂരിൽ ഭൂമി ഏറ്റെടുക്കാൻ അടിയന്തര നടപടി വേണമെന്ന് അഭിപ്രായപ്പെട്ടത് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിവരം.
കിഫ്ബിയിൽ കണ്ണൂരിൽ ഏക്കറുകണക്കിന് ഭൂമി ഏറ്റെടുത്തതിൽ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്ന് മുൻ ഫിനാൻസ് സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഏറെ വിവാദമായ കണ്ണൂരിലെ ഈ ഭൂമി അടിയന്തരമായി ഏറ്റെടുക്കണമെന്ന് കിഫ്ബി സിഇഒയുമായുള്ള യോഗത്തിൽ നിർദേശിച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്.
വ്യവസായ വികസനത്തിന് ഭൂമി ഏറ്റെടുക്കാല്‍ അനിവാര്യമെന്ന് പിണറായി അഭിപ്രായം രേഖപ്പെടുത്തിയ ബോർഡ് യോഗത്തിന്റെ രേഖ പുറത്ത് വന്നു. കിഫ്‌ബി സിഇഒയുമായുള്ള യോഗത്തിലാണ്. പിണറായി പദ്ധതിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞത്. പിണറായിയുടെ അഭിപ്രായം രേഖപെടുത്തിയ കിഫ്‌ബി ബോർഡ് രേഖയാണ് പുറത്തുവന്നത്. കിൻഫ്രയുടെ കുറിപ്പിലാണ് ഭൂമിക്ക് വില ഇട്ടത്.
കണ്ണൂരിൽ ഏക്കറിന് 2.5 കോടിയും പാലക്കാട് ഏക്കറിന് 1 കോടിയും നിശ്ചയിച്ചത് കിൻഫ്രയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. അഞ്ചിരട്ടി തുക നൽകിയുള്ള ഏറ്റെടുക്കൽ ദുരൂഹത എന്നായിരുന്നു വിദഗ്ധ സമിതി വിലയിരുത്തൽ. അതേസമയം, അഞ്ചിരട്ടി വില കൊടുത്ത്, വ്യവസായ അത്യാവശ്യമെന്ന് പറഞ്ഞ് വാങ്ങിയ കാണൂരിലെ ഭൂമിയിൽ ഇതുവരെ ഒന്നും നടന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
