ആലപ്പുഴ: ഹരിപ്പാട് മീൻ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു.
സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ ഹരിപ്പാട് മാധവ ജംഗ്ഷനിൽ നിന്ന് താണാപ്പടിയിലേക്ക് പോകുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. കൊല്ലം രജിസ്ട്രേഷനിലുള്ള കാറും തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയുമാണ് കൂട്ടിയിടിച്ചത്.
കൊല്ലത്തേക്ക് പോകുന്നതിനിടെ ലോറി തെറ്റായ ദിശയിലൂടെ കയറിവരികയായിരുന്നുവെന്ന് കാർ ഡ്രൈവർ പറഞ്ഞു. ലോറിയുടെ വരവ് കണ്ട് ഒതുക്കിയെങ്കിലും വന്ന് ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നും സംഭവത്തിന് പിന്നാലെ ഡ്രൈവർ ബസിൽ കയറി രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
