തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മറ്റിയിൽ ആത്മവിമര്‍ശനവുമായി സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്.
മട്ടന്നൂരില്‍ വോട്ട് കുറഞ്ഞതും ഏരിയാ കമ്മറ്റിയുടെ പിടിപ്പുകേടുകൊണ്ടെന്നാണ് വിമര്‍ശനം. ഗ്രൂപ്പ് ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും അതിരൂക്ഷ വിമർശനം നേരിട്ടു.
കെ കെ ശൈലജയെ പേരാവൂരില്‍ നിര്‍ത്തിയത് ഒതുക്കാനാണെന്ന പ്രചാരണം തെരഞ്ഞെടുപ്പില്‍ ബാധിച്ചു. ഈ പ്രചാരണത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ജില്ലയിൽ മുസ്ലീം വിഭാഗത്തില്‍ നിന്നും സ്ഥാനാര്‍ത്ഥി ഇല്ലാതിരുന്നതും തിരിച്ചടിയായി. പയ്യന്നൂരില്‍ ഏരിയാ കമ്മറ്റിയുടെ വീഴ്ചയും തോല്‍വിക്ക് കാരണമായി എന്ന് റിപ്പോർട്ടിൽ പറയുന്നു.
ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ അണികളെ സത്യം ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
