തൃശൂർ: മാള പുത്തൻചിറയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ അമ്പൂക്കൻ വീട്ടിൽ ഷിജോയുടെ മകൻ ആന്റണി (12) ആണ് മരിച്ചത്.
രാവിലെ 11 മണിമുതൽ വീട്ടിൽ നിന്നും കുട്ടിയെ കാണാതായിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് രാത്രി സമീപത്തെ കുളത്തിൽ കുട്ടി മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്.
കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ജി.എസ്.എച്ച്.എസ്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആന്റണി. മാള പോലീസ് സംഭവം വിശദമായി അന്വേഷിക്കുമെന്ന് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
