ഫ്‌ളോറിഡ: ഫ്‌ളോറിഡയിൽ മീൻപിടിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തിൽ 71 കാരൻ ദാരുണമായി കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ വിന്റർ ഗാർഡനിലുള്ള ഡോ. ബ്രാഡ്‌ഫോർഡ് മെമ്മോറിയൽ പാർക്കിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്റ്റീവൻ ഹാമിൽട്ടൺ എന്ന വയോധികനാണ് അലിയേറ്ററുടെ കടിയേറ്റു മരിച്ചത്. മീൻപിടിക്കുന്നതിനിടെ അദ്ദേഹത്തെ മുതല ആക്രമിച്ച് വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. സംഭവസ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകർ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു.
തുടർന്ന് നടത്തിയ തെരച്ചിലിൽ, ഏദേശം 12 അടി നീളമുള്ള മുതലയെ ഫ്‌ളോറിഡ ഫിഷ് & വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷൻ പിടികൂടി കൊന്നു. ഫ്‌ളോറിഡയിൽ ഇത്തരം ആക്രമണങ്ങൾ അപൂർവ്വമാണെന്നും, വന്യജീവിളോട് ഇടപെടുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
