ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനം; കാണാതായി 10 ദിവസം പിന്നിട്ടിട്ടും സൂചനകളില്ല, കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

AUGUST 17, 2026, 9:48 PM

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം. സംസ്ഥാനത്തിന് പുറത്തും തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം.

തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്ത് വ്യാപക തിരച്ചില്‍ നടക്കുന്നത്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍, കാര്യമായ സൂചനകള്‍ പൊലീസിനോ കുടുംബത്തിനോ ലഭിച്ചിട്ടില്ല.

പത്ത് ദിവസം മുമ്പാണ് ശിവസൂര്യയെ കാണാതാകുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗം പിതാവ് വിലക്കിയതിനെ തുടര്‍ന്നാണ് ശിവസൂര്യ നാടുവിട്ടത്. കാശിയിലേക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതി വെച്ചായിരുന്നു വീട്ടില്‍ നിന്ന് പോയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam