ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന്‍റെ മേല്‍ക്കൂര തകര്‍ന്നു

JUNE 28, 2024, 7:39 AM

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹി ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ (ഐജിഐഎ) ടെർമിനൽ-1ന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണു. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. 

അപകടത്തിൽ നിരവധി കാറുകൾ തകർന്നു. വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിലായിരുന്നു അപ‌കടം നടന്നത്. പുലർച്ചെ മുതൽ പെയ്യുന്ന കനത്ത മഴയിലാണ് അപകടമുണ്ടായത്. 

പുലർച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. 

vachakam
vachakam
vachakam

മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ശക്തമായ മഴയിൽ നോയിഡ, ആർ.കെ പുരം, മോത്തിനഗർ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി.

അടുത്ത രണ്ട് മണിക്കൂറിൽ ഡൽഹിയിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രത നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam