ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ ദിവ്യ കാരുണ്യ പ്രദക്ഷിണം ജൂൺ 30ന് ഞായറാഴ്ച

JUNE 29, 2024, 6:45 PM

ഇൻഡ്യാനപൊളിസിൽ വെച്ച് ജൂലൈ മാസം നടത്തപ്പെടുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഭാഗമായി അമേരിക്കയുടെ കിഴക്കും പടിഞ്ഞാറും തീരത്ത് നിന്നും, വടക്കും കിഴക്കും അതിർത്തികളിൽ നിന്നും 4 ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ നടന്നു വരികയാണ്. അമേരിക്കയിലെ നിരവധി തീർത്ഥാടകർ തങ്ങളുടെ ദൈവിശ്വാസം ഏറ്റു പറഞ്ഞ് ദിവ്യ കാരുണ്യ നാഥനെ നെഞ്ചിലേറ്റി ഈ തീർത്ഥയാത്രയിൽ പങ്കെടുക്കുന്നു.
വടക്കു ഭാഗത്തു നിന്നുള്ള തീർത്ഥയാത്ര വിസ്‌കോൺസിൻ, ഇല്ലിനോയി സംസ്ഥാനങ്ങൾ പിന്നിട്ട് ഇൻഡ്യാനപൊളിസിൽ എത്തിചേരുന്നതാണ്.ഈ ദിവ്യ കാരുണ്യ തീർത്ഥയാത്ര ജൂൺ 30 ഞായറഴ്ച ബെൽവുഡിലുള്ള മാർ തോമാശ്ലീഹാ കത്തീഡ്രലിൽ എത്തിച്ചേരുന്നു.

ജൂൺ 30ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഷിക്കാഗോ സീറോ മലബാർരൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിലും സഹകാർമ്മികരായി ബിഷപ്പ് എമിറേറ്റ്സ് ജേക്കബ് അങ്ങാടിയത്തും പൗരസ്ത്യ റീത്തിലുമുള്ള ഷിക്കാഗോ മേഖലയിലെ നിരവധി വൈദികർ സഹകാർമ്മികരായിരായിരുന്നു.


vachakam
vachakam
vachakam

ഈ ചരിത്ര മൂഹൂർത്തത്തിൽ പങ്കാളികളാകാൻ റീത്തു ഭേദ്യമന്യെ അനേകം വിശ്വാസികൾ എത്തിചേരുന്നതാണ്. ദിവ്യബലിയക്ക് ശേഷം ദേവാലയങ്കണത്തിലുള്ള വീഥിയിലൂടെ അനേകം വൈദികരും, സമർപ്പിതരും, ദൈവജനങ്ങളും പങ്കെടുത്തു കൊണ്ടുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. ഭക്തിസാന്ദ്രമായ ഈ അന്തരീക്ഷത്തിന് മാറ്റു കൂട്ടാൻ ബാലിക ബാലന്മാർ റോഡിന്റെ ഇരുവശത്തും അണി നിരന്ന് പൂക്കൾ വിതറി ദിവ്യകാരുണ്യനാഥനെ എതിരേൽക്കുന്നതായിരിക്കും.

അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഈ തീർത്ഥയാത്രയിൽ വെള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് എല്ലാ വിശ്വാസികളും പങ്കെടുത്ത് ദിവ്യനാഥന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിയും ഫാ. ജോയൽ പയസും ക്ഷണിക്കുന്നു.


vachakam
vachakam
vachakam

ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു ശേഷം മാർ ജോയി ആലപ്പാട്ട് വിശുദ്ധ തോമാശ്ലീഹായുടെ നാമത്തിൽ ബെൽവുഡിൽ സ്ഥാപിതമായിരിക്കുന്ന മാർ തോമാശ്ലീഹാ സീറോ മലബാർ കത്തീഡ്രലിലെ ഇടവക തിരുന്നാളിന് തുടക്കും കുറിച്ചു കൊണ്ട് കൊടിയേറ്റ് നടത്തുന്നതായിരിയ്ക്കും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam