മകൾ വീഡിയോ പകർത്തവെ വെള്ളച്ചാട്ടത്തിലേക്ക് ചാടി യുവാവ് : ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് 

JULY 2, 2024, 10:46 AM

പൂനെ: വെള്ളച്ചാട്ടത്തിൽ വീണുള്ള അപകടങ്ങൾ പതിവാകുകയാണ്. ഒരു കുടുംത്തിലെ അഞ്ചു പേര്‍ മരിച്ച ദുരന്തത്തിന്റെ ഞ്ഞെട്ടല്‍ മാറുന്നതിന് മുമ്പ് മഹാരാഷ്ട്രയിലെ ലോണാവാല വെള്ളച്ചാട്ടത്തില്‍ മറ്റൊരു ദുരന്തം കൂടി ഉണ്ടായിരിക്കുകയാണ്.

 വെള്ളച്ചാട്ടത്തിലെ താംഹ്‌നി ഘട്ടിലുണ്ടായ അപകടത്തില്‍ ഇന്നലെ വീണ്ടും യുവാവ് ഒലിച്ചുപോയി. ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി.

ട്രെക്ക് ലീഡറായ സ്വപ്‌നില്‍ ധാവ്‌ഡെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 20 പേരോടൊപ്പമാണ് ഇവിടെയെത്തിയത്. കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടിയ യുവാവാണ് ശക്തമായ ഒഴുക്കില്‍പ്പെട്ടത്.

vachakam
vachakam
vachakam

പാറക്കെട്ടില്‍ പിടിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ഒഴുകിപ്പോകുകയായിരുന്നു. അപകടത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പത്തുവയസുള്ള മകളാണ് പിതാവ് ഒഴുക്കില്‍പ്പെടുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

യുവാവ് വെള്ളക്കെട്ടില്‍ ചാടുന്നതും പാറക്കെട്ടില്‍ പിടിക്കാൻ ശ്രമിക്കുന്നതും കുത്തിയൊഴുകുന്ന വെള്ളത്തില്‍ ഒലിച്ചുപോകുന്നതും വീഡിയോയില്‍ കാണാം.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam