വേൾഡ് മലയാളി ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് ജൂലായ് 29 മുതൽ

JULY 4, 2024, 12:21 PM

ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവിന് ലണ്ടൻ ഒരുങ്ങുന്നു. ജൂലായ് 29 മുതൽ ഓഗസ്റ്റ് ഒന്നുവരെ ലണ്ടനിലെ ഡോക്ക്‌ലാൻസിലുള്ള ഹിൽറ്റൺ ഡബിൾ ട്രീയിലാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. കോൺക്ലേവിന്റെ ഭാഗമായി ഇൻവസ്‌റ്റേഴ്‌സ് മീറ്റ്, മികച്ച സംരംഭകർക്കുള്ള പുരസ്‌കാരവിതരണം, വിവിധ ചർച്ചകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. ബിസിനസ്സിലെ പുത്തൻ സാധ്യതകൾ വിശദമായി ചർച്ച ചെയ്യും. അതോടൊപ്പം ബിസിനസ്സ് രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങളോട് സംവദിക്കാനും അവരോട് കൈകോർത്ത് പ്രവർത്തിക്കാനുമുള്ള അവസരങ്ങളും ഒരുങ്ങും. ഒപ്പം സംരംഭകന്റെ ബിസിനസ് ചിന്തകളുമായി സമാനസ്വഭാവമുള്ള വ്യക്തിത്വങ്ങളെ കണ്ടെത്താനും സാധ്യതകളൊരുങ്ങും.


ബിസിനസ്സിൽ നിക്ഷേപകരെ കണ്ടെത്താനും അനുയോജ്യമായ ബിസിനസ്സുകളിൽ നിക്ഷേപം നടത്താനും വഴി തെളിയും. നിക്ഷേപത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച് വിദഗ്ധരോട് സംവദിക്കുകയും ചെയ്യാം. ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്ന പുരസ്‌കാരവിതരണ ചടങ്ങാണ് മറ്റൊരു ആകർഷണീയത. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസ്സ് പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

vachakam
vachakam
vachakam

അനന്തസാധ്യതകൾ തുറക്കുന്ന ഈ ബിസിനസ്സ് കോൺക്ലേവിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ, ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടൽ എന്നിവർ അറിയിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, രക്ഷാധികാരിയും യൂറോപ്പ് റീജിയൻ ചെയർമാനുമായ നജീബ് അർക്കേഡിയ, ഓർഗനൈസിംഗ് കമ്മിറ്റി  ചെയർമാനും ഗ്ലോബൽ സെക്രട്ടറി ജനറലുമായ ദിനേശ് നായർ, ഗ്ലോബൽ ട്രഷറർ ഷാജി മാത്യു, ഗ്ലോബൽ വിപി ജോഷി പന്നരക്കുന്നേൽ, പ്രോഗ്രാം കമ്മിറ്റി ചെയർ തങ്കം അരവിന്ദ്, റിസപ്ഷൻ കമ്മിറ്റി ചെയർ ആൻസി ജോയ്, പബ്ലിക് റിലേഷൻ ചെയർ സണ്ണി വെളിയത്ത്, യൂറോപ്പ് റീജിയൻ പ്രസിഡന്റ് റോബിൻ ജോസ്, യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി സുനിൽ ജോസഫ്, യൂറോപ്പ് റീജിയൻ ട്രഷറർ അനിറ്റ് എം. ചാക്കോ, ഫുഡ് ആൻഡ് ട്രാൻസ്‌പോർട്ട് ചെയർ ജോയ് ശിവാജി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് കോൺക്ലേവിനായി പ്രവർത്തിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam