ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം 

JUNE 29, 2024, 1:08 PM

കോഴിക്കോട്:   വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുൽ മജീദ് (52) ആണ് പിടിയിലായത്.

കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ നിന്നും കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാർത്ഥിനി തൃശ്ശൂർ - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ കയറിയത്.

വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകവേയാണ് അതിക്രമത്തിന് ഇരയായത്.  

vachakam
vachakam
vachakam

 ബസ് സ്റ്റാന്റിന് സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഏൽപ്പിച്ച ഇയാളെ പിന്നീട് ഫറോക്ക് പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൽ  മജീദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam