കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജി നിയമിച്ച വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ വിലക്ക് ഏർപ്പെടുത്തി. പുതിയ ബിജെപി സർക്കാർ രൂപീകരണത്തിന് മുന്നോടിയായാണ് തീരുമാനം.
വിരമിച്ചിട്ടും സർക്കാർ ഓഫീസുകളിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ ഇന്നുമുതൽ ഹാജരാകേണ്ടെന്നാണ് നിർദേശം.
വിവിധ വകുപ്പുകളിൽ ഉപദേഷ്ടാക്കളായി സേവനമനുഷ്ഠിക്കുന്ന വിരമിച്ച ഉദ്യോഗസ്ഥർ ഇതിനകം രാജി സമർപ്പിക്കുകയും, സർക്കാർ മന്ദിരങ്ങൾ ഒഴിഞ്ഞതായും റിപ്പോർട്ടുണ്ട്.
ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാല ലോക് ഭവനിൽ നിന്നുള്ള തീരുമാനം എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും കൈമാറി. പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ നിർദേശം പ്രാബല്യത്തിൽ തുടരുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
