മന്ത്രിയായത് മെഡിക്കൽ കോളജിനു വേണ്ടിയെന്ന് രമേശ് ചെന്നിത്തല 

JULY 15, 2026, 11:20 PM

തിരുവനന്തപുരം: മന്ത്രിയായത് മെഡിക്കൽ കോളജിനു വേണ്ടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ഇക്കുറി മന്ത്രിയാകണമെന്ന് തനിക്ക് അഗ്രഹമുണ്ടായിരുന്നില്ല. തീരെ ചെറിയ പ്രായത്തിലെ മന്ത്രിയായ ആളാണ് താൻ.  ഇത്തവണ മന്ത്രിയായത് ഹരിപ്പാട് മെഡിക്കൽ യാഥാർഥ്യമാക്കാൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

 ബജറ്റിൽ പണം നീക്കിവച്ചതിനു പിന്നാലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മെഡിക്കൽ കോളജിനായുളള നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് സർക്കാർ. 

vachakam
vachakam
vachakam

അടുത്ത വർഷം എംബിബിഎസ് പ്രവേശനം തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.

ഇതിനിടെയാണ് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ വേണ്ടി മാത്രമാണ് ഇക്കുറി താൻ മന്ത്രിയായതെന്ന് ഹരിപ്പാട്ടെ പൊതുവേദിയിൽ രമേശ് ചെന്നിത്തല വെളിപ്പെടുത്തിയത്.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam