കേരളത്തിൽ പ്രളയമെന്ന് രാജീവ് ചന്ദ്രശേഖരൻ; ട്രോളുമായി മന്ത്രി വി.ശിവൻകുട്ടി

MAY 23, 2024, 4:08 PM

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഫേസ്ബക്കിൽ പങ്കുവെച്ച പ്രളയ പോസ്റ്റിനെ ട്രോളി സോഷ്യൽമീഡിയ. 

കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്. .

 പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അപകടത്തിൽ പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

vachakam
vachakam
vachakam

എന്നാൽ സോഷ്യൽമീഡിയയിൽ നിരവധി പേരാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രളയം എന്ന പരാമർശത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രി വി ശിവൻകുട്ടിയും മേയർ ആര്യാ രാജേന്ദ്രനടക്കം അക്കൂട്ടത്തിലുണ്ട്.

‘ഇപ്പോൾ കണ്ടത് “2018” സിനിമയാണ്…

തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ പൂർണ്ണ ബോധം പോകാതെ രക്ഷപ്പെടാം..!’- എന്നാണ് വി ശിവൻകുട്ടിടെ പരിഹാസം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam