ലൈഫ് ഗാർഡുകളുടെ നിർദേശം അവഗണിച്ചു കടലിൽ ഇറങ്ങിയ 23കാരൻ തിരയിൽപ്പെട്ട് മരിച്ചു 

JUNE 23, 2024, 4:46 PM

വർക്കല:  ലൈഫ് ഗാർഡുകളുടെ നിർദേശം അവഗണിച്ചു കടലിൽ ഇറങ്ങിയ തമിഴ്നാട് സ്വദേശി തിരയിൽപെട്ട് മരിച്ചു.  വിനോദ സഞ്ചാരികളായ 5 സ്ത്രീകളും 7 പുരുഷൻമാരും അടങ്ങുന്ന  സംഘമാണ് കടലിൽ ഇറങ്ങിയത്. 

മധുര ബൈപാസ് റോഡ് ദുരൈ സ്വാമി നഗർ ഭഗവതി സ്ട്രീറ്റ് ഡോർ നമ്പർ 4/15ൽ രവി ചന്ദ്രന്റെ മകൻ രഘു (23) ആണ് മരിച്ചത്. 

ലൈഫ് ഗാർഡ് വി.സന്തോഷ്‌  ആവശ്യപ്പെട്ടപ്പോൾ സംഘം കരയ്ക്കു കയറിയെങ്കിലും ദേഹത്തു പുരണ്ട മണൽ കഴുകാനായി വീണ്ടും കടലിലേക്ക് ഇറങ്ങുമ്പോൾ ആണ് രഘു അപകടത്തിൽപെട്ടത്. 

vachakam
vachakam
vachakam

ശക്തമായ തിരയിൽ രഘു തീരത്തെ പാറക്കല്ലിൽ ചെന്നിടിച്ചു.

രഘുവിനെ ഗുരുതരാവസ്ഥയിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച ലൈഫ് ഗാർഡ് സന്തോഷിനും പരുക്കേറ്റു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam