എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയായേക്കും

JUNE 27, 2026, 7:11 PM

കൊച്ചി: എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയായേക്കും. 

സർവീസ് ആരംഭിച്ച് ഏഴുമാസത്തിന് ശേഷമാണ് എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിൻ്റെ കോച്ചുകൾ വർധിപ്പിക്കുന്നത്.

സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഓട്ടം തുടങ്ങിയതോടെ ആണ് ബെംഗളൂരുവിലേക്കും വന്ദേ ഭാരത് ആരംഭിക്കണമെന്ന ശക്തമായ ആവശ്യം യാത്രക്കാർ ഉയർത്തിയത്. ഇതേ തുടർന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം എറണാകുളം - ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് അനുവദിച്ചത്.

vachakam
vachakam
vachakam

യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു കോച്ചുകളുടെ എണ്ണം എട്ടിൽനിന്ന് 16 ആയി ഉയർത്തിയേക്കുമെന്ന് സൂചന. ഹൈബി ഈഡൻ എംപി ആണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഇതുസംബന്ധിച്ചു സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ തീരുമാനം ഉടൻ പ്രതീക്ഷിക്കാമെന്നും എംപി കഴിഞ്ഞ ദിവസം അറിയിച്ചു.


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam