ദില്ലി: രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി രാഘവ് ഛദ്ദ എംപി. നിശബ്ദനാക്കപ്പെട്ടുവെങ്കിലും താന്‍ പരാജയപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ഛദ്ദ ജനങ്ങളുടെ പ്രശ്നങ്ങള്‍ എക്കാലത്തും പാര്‍ലമെന്റില്‍ ഉയര്‍ത്തിയ നേതാവാണ് താനെന്നും വ്യക്തമാക്കുന്നു.
എക്സിലൂടെയാണ് ഛദ്ദയുടെ പ്രതികരണം. എന്തുകൊണ്ടാണ് തന്നെ ആംആദ്മി നിശബ്ദനാക്കുന്നതെന്നും എക്സിൽ പങ്കുവെച്ച പ്രതികരണത്തിൽ ഛദ്ദ ചോദിക്കുന്നു. ഇതോടെ രാഘവ് ഛദ്ദയും പാർട്ടിയും തമ്മിലുള്ള ഭിന്നത കൂടുതൽ പരസ്യമായിരിക്കുകയാണ്.
അതേസമയം, ഇന്നലെയാണ് രാഘവ് ഛദ്ദ എംപിയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ആം ആദ്മി പാർട്ടി നീക്കിയത്. എന്നാൽ എന്താണ് ഇതിന് പിന്നിലുള്ള കാരണം എന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യേശുക്രിസ്തുവുമായി സ്വയം ഉപമിച്ച് ട്രംപ്, ഈസ്റ്റർ വിരുന്നിലെ പരാമർശങ്ങൾ വിവാദത്തിൽ
വൈറ്റ് ഹൗസിൽ വീണ്ടും അഴിച്ചുപണി, കാഷ് പട്ടേലിനും തുളസി ഗാബാർഡിനും കസേര തെറിക്കുമോ?
ഒറാക്കിളിൽ വൻ പിരിച്ചുവിടൽ: ഇന്ത്യയിൽ മാത്രം 12,000 പേർക്ക് ജോലി നഷ്ടമായി
വിസ്കോൺസിനിലെ മുസ്ലിം നേതാവിനെ യുഎസ് ഇമിഗ്രേഷൻ വിഭാഗം തടങ്കലിലാക്കി