മണലൂരിൽ ജയം പ്രതീക്ഷിച്ച്  യുഡിഎഫ്, പ്രതീക്ഷ കൈവിടാതെ എൽഡിഎഫും 

APRIL 2, 2026, 8:51 PM

തൃശൂർ:  തൃശൂരിലെ മണലൂർ മണ്ഡലം വാശിയേറിയ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

എൽഡിഎഫും യുഡിഎഫും തമ്മിൽ നടക്കുന്ന മത്സരത്തിൽ സ്ഥാനാർഥിയുടെ ജനകീയതയും വ്യക്തി പ്രഭാവും അനുകൂലമാകുമെന്നാണ് യുഡിഎഫ് ക്യാംപിൻ്റെ പ്രതീക്ഷ.  എന്നാൽ പ്രതീക്ഷ കൈവിടാതെ എൽഡിഎഫും ബിജെപിയും വാശിയേറിയ പ്രചരണമാണ് നടത്തുന്നത്. 

  പ്രചാരണം പിന്നിടുന്തോറും ആത്മ വിശ്വാസം ഇരട്ടിയാകുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ പറഞ്ഞു. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും എൽഡിഎഫിനാണ് മേധാവിത്വം. എന്നാൽ അതിനെ മറികടക്കാൻ സ്ഥാനാർഥിയുടെ ജനകീയതയും വ്യക്തി പ്രഭാവും മാത്രം മതിയെന്നാണ് യുഡിഎഫ് പ്രവർത്തകർ പറയുന്നത്.

vachakam
vachakam
vachakam

ഒരു കാലത്ത് കോൺഗ്രസിൻ്റെ കുത്തകയായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് പരാജയപ്പെട്ട മണ്ഡലമാണിത്. എന്നാൽ ഇത്തവണ പോരാട്ടത്തിനിറങ്ങുമ്പോൾ മണഡലം വീണ്ടും തിരികെ പിടിക്കാനാകുമെന്ന് തന്നെയാണ് യുഡിഎഫിൻ്റെ ആത്മവിശ്വാസം.  , 

എൽഡിഎഫ് സ്ഥാനാർഥി സി. രവീന്ദ്രനാഥും എൻഡിഎ സ്ഥാനാർഥി കെ.കെ. അനീഷ് കുമാറുമാണ് മറ്റ് സ്ഥാനാർത്ഥികൾ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam