ഇറാൻ യുദ്ധത്തിനിടെ യുഎസ് കരസേനാ മേധാവിയെ പുറത്താക്കി, ജനറൽ ക്രിസ്റ്റഫർ ലാനീവ് താൽക്കാലിക കരസേനാ മേധാവി

APRIL 2, 2026, 11:50 PM

വാഷിംഗ്ടൺ ഡി.സി : ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യുഎസ് കരസേനാ മേധാവി ജനറൽ റാണ്ടി ജോർജിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥാനത്തുനിന്നും നീക്കി. ജോർജിനോട് ഉടൻ വിരമിക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ജനറൽ റാണ്ടി ജോർജിന് പുറമെ ജനറൽ ഡേവിഡ് ഹോഡ്‌നെ, മേജർ ജനറൽ വില്യം ഗ്രീൻ ജൂനിയർ എന്നിവരെയും ചുമതലകളിൽ നിന്ന് നീക്കിയിട്ടുണ്ട്.

ഹെഗ്‌സെത്തിന്റെ മുൻ സഹായിയായിരുന്ന ജനറൽ ക്രിസ്റ്റഫർ ലാനീവ് താൽക്കാലിക കരസേനാ മേധാവിയാകും.

vachakam
vachakam
vachakam

2023ൽ ബൈഡൻ ഭരണകൂടമാണ് റാണ്ടി ജോർജിനെ നിയമിച്ചത്. സാധാരണ നാല് വർഷത്തെ കാലാവധിയുള്ള പദവിയിൽ നിന്നാണ് ഇപ്പോൾ അപ്രതീക്ഷിതമായി അദ്ദേഹത്തെ നീക്കം ചെയ്തിരിക്കുന്നത്.

ട്രംപ് ഭരണകൂടത്തിന് കീഴിൽ പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്ത് നടത്തുന്ന സൈനിക അഴിച്ചുപണിയുടെ ഭാഗമായാണ് ഈ നടപടി. നേരത്തെ സതേൺ കമാൻഡ് മേധാവി അഡ്മിറൽ ആൽവിൻ ഹോൾസിയെയും ഇത്തരത്തിൽ മാറ്റിയിരുന്നു.

ഇറാൻ യുദ്ധം നിർണ്ണായക ഘട്ടത്തിൽ നിൽക്കെ സേനാ തലപ്പത്തുണ്ടായ ഈ മാറ്റം അമേരിക്കൻ സൈനിക വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam