കോഴിക്കോട്: പേരാമ്പ്രയിലെ വിദ്വേഷ പ്രചാരണത്തിൽ പൊലീസ് കേസെടുക്കാത്തത് പ്രതിഷേധാർഹമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തെഹ്‍ലിയ പറഞ്ഞു.
തനിക്ക് സ്ഥാനാർത്ഥിത്വം തന്നത് ലീഗ് നേതൃത്വമാണെന്നും നൂർബിന റഷീദിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും ഫാത്തിമ തെഹ്‍ലിയ വ്യക്തമാക്കി.
മുൻകൂട്ടി തയ്യാറാക്കിയ അനൗൺസ്മെൻ്റ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വച്ചാണെന്നും ഇതിന് തെളിവുണ്ടെന്നും തെഹ്‍ലിയ മാധ്യമങ്ങളോട് പ്രതികരിച്ചു. കാഫിർ സ്ക്രീൻഷോട്ടിനേക്കാൾ മോശമായ വർഗീയ പ്രചാരണം ജനം തള്ളിക്കളയുമെന്നും തെഹ്‍ലിയ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
