ബഹ്‌റൈനിലെ ആമസോൺ ഡാറ്റാ സെന്ററിന് നേരെ ഇറാന്റെ ആക്രമണം; വൻ നാശനഷ്ടം

APRIL 2, 2026, 10:35 PM

ബഹ്‌റൈനിലെ ആമസോൺ വെബ് സർവീസസിന്റെ (AWS) ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഫിനാൻഷ്യൽ ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്.

ബഹ്‌റൈനിലെ ഹമലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ടെലികോം കമ്പനിയായ 'ബറ്റെൽകോയുടെ' (Batelco) ആസ്ഥാനത്താണ് ആമസോണിന്റെ ഇൻഫ്രാസ്ട്രക്ചർ സ്ഥിതി ചെയ്യുന്നത്. ഇവിടേക്കാണ് ഇറാന്റെ ആക്രമണം ഉണ്ടായത്.ആക്രമണത്തെത്തുടർന്ന് സ്ഥാപനത്തിൽ വൻ തീപിടുത്തമുണ്ടായതായും സിവിൽ ഡിഫൻസ് സംഘം ഇത് അണയ്ക്കാൻ ശ്രമിച്ചതായും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

എന്നാൽ ഏത് കമ്പനിയാണെന്നോ എത്രത്തോളം നാശനഷ്ടം ഉണ്ടായെന്നോ മന്ത്രാലയം ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ വൈകാതെ തന്നെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

vachakam
vachakam
vachakam

അമേരിക്കയുടെയും ഇസ്രയേലിന്റെയും ചാരപ്രവർത്തനങ്ങൾക്കും സൈനിക നീക്കങ്ങൾക്കും സാങ്കേതിക സഹായം നൽകുന്നു എന്നാരോപിച്ച് ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ള 18 അമേരിക്കൻ കമ്പനികൾക്ക് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ കമ്പനികളെല്ലാം തങ്ങളുടെ 'സൈനിക ലക്ഷ്യങ്ങൾ' (Military Targets) ആണെന്നും ജീവനക്കാർ ഉടൻ മാറണമെന്നും ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആമസോണിന് നേരെയുള്ള ഈ നീക്കം. യുദ്ധസാഹചര്യം ഡിജിറ്റൽ മേഖലയിലേക്കും വ്യാപിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ ബിസിനസ് മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam