പാലക്കാട് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; രമേശ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തും

APRIL 2, 2026, 10:45 PM

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പാലക്കാട് വെച്ച് യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ മൊഴി രേഖപ്പെടുത്താൻ പൊലീസ്. രമേശ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ പാലക്കാട് മുൻസിപ്പാലിറ്റിയിലെ ബിജെപി കൗൺസിലർ സിന്ധു രാജൻ ഉൾപ്പെടെ 3 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

പ്രതികൾക്കെതിരായ നടപടിക്ക് മുമ്പായാണ് ടൗൺ നോർത്ത് പൊലീസ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഉടൻ നോട്ടീസ് നൽകി വിളിച്ച് വരുത്തും.

കഴിഞ്ഞദിവസം പാലക്കാട് വടക്കന്തറയിൽ വെച്ചാണ് രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്. സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ പിഷാരടിയെ വോട്ട് ചോദിച്ച് വീടുകളിൽ കയറാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിജെപി പ്രവർത്തകർ തടഞ്ഞത്.

vachakam
vachakam
vachakam

പാലക്കാട് വടക്കന്തറയിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകരുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. അന്യായമായി തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ബിജെപി കൗൺസിലർ സിന്ധു രാജനെതിരെ ചുമത്തിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam