പ്രൊ. ശ്രീനിവാസ് ആർ. കുൽക്കർണിക്കു ജ്യോതിശാസ്ത്രത്തിലെ അഭിമാനകരമായ ഷാ പുരസ്‌കാരം

MAY 23, 2024, 4:32 PM

പസാദേന(കാലിഫോർണിയ): മില്ലിസെക്കൻഡ് പൾസാറുകൾ, ഗാമാറേ സഫോടനങ്ങൾ, സൂപ്പർനോവകൾ, മറ്റ് ക്ഷണികമായ ജ്യോതിശാസ്ത്ര വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട  കണ്ടുപിടിത്തങ്ങൾക്ക് ശ്രീനിവാസ് ആർ. കുൽക്കർണി ജ്യോതിശാസ്ത്രത്തിലെ അഭിമാനകരമായ ഷാ പുരസ്‌കാരതിനു അർഹനായി.

കാലിഫോർണിയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, അസ്‌ട്രോണമി വിഭാഗത്തിൽ ജ്യോതിശാസ്ത്രത്തിന്റെയും ഗ്രഹശാസ്ത്രത്തിന്റെയും പ്രൊഫസറാണ് കുൽക്കർണി. ടൈംഡൊമെയ്ൻ ജ്യോതിശാസ്ത്രത്തിൽ കുൽക്കർണിയുടെ സുപ്രധാന സംഭാവനകളെ എടുത്തുകാണിച്ചുകൊണ്ട് ഷാ പ്രൈസ് ഫൗണ്ടേഷൻ മെയ് 21ന് 2024ലെ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

'മില്ലിസെക്കൻഡ് പൾസാറുകൾ, ഗാമാറേ സഫോടനങ്ങൾ, സൂപ്പർനോവകൾ, മറ്റ് വേരിയബിൾ അല്ലെങ്കിൽ ക്ഷണികമായ ജ്യോതിശാസ്ത്ര വസ്തുക്കൾ എന്നിവയെ കുറിച്ചുള്ള തകർപ്പൻ കണ്ടുപിടിത്തങ്ങൾക്കാണ് ശ്രീനിവാസ് ആർ. കുൽക്കർണിക്കു ജ്യോതിശാസ്ത്രത്തിനുള്ള ഷാ സമ്മാനം നൽകുന്നത്,' ഫൗണ്ടേഷൻ പറഞ്ഞു.

vachakam
vachakam
vachakam

ശ്രീനിവാസ് ആർ. കുൽക്കർണി കർണാടകയിൽ വളർന്നു, 1978ൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി, തുടർന്ന് 1983ൽ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന്പി എച്ച്.ഡി.കരസ്ഥമാക്കി

കുൽക്കർണിയോടൊപ്പം, 2024ലെ ഷാ പുരസ്‌കാരത്തിന് അർഹരായവരിൽ ലൈഫ് സയൻസിലും മെഡിസിനിലും ഷാ പ്രൈസ് ലഭിച്ച സ്വീ ലേ തീൻ, സ്റ്റുവർട്ട് ഓർക്കിൻ, ഗണിതശാസ്ത്രത്തിൽ ഷാ പ്രൈസ് ലഭിച്ച പീറ്റർ സർനാക്ക് എന്നിവരും ഉൾപ്പെടുന്നു. ഓരോന്നിനും 1.2 മില്യൺ ഡോളർ സമ്മാനമുണ്ട്. നവംബർ 12ന് ഹോങ്കോങ്ങിലാണ് അവാർഡ് ദാന ചടങ്ങ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam