കൊച്ചി: കാസർഗോഡ് മൂളിയാർ സ്വദേശിയിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയ കേസിൽ വൈദികൻ അടക്കം 4 പേർ പിടിയിൽ.
കൊച്ചി സിറ്റി കമ്മിഷണർ പുട്ട വിമലാദിത്യ ഐപിഎസിന്റെ നിർദ്ദേശത്തെ തുടർന്ന് ഡിസിപി ജുവനപ്പുടി മഹേഷ് കുമാർ ഐപിഎസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഫാ.ജേക്കബ് മൂലംകുഴി (66), പൊന്നപ്പൻ (58), ഷൈജു പി.എസ് (45), ഷാജു എംടി (54) എന്നിവരാണ് പിടിയിലായത്.
തൃപ്പുണിത്തുറ സ്വദേശി ബിന്ദു ഷാജി എന്നയാളുടെ പേരിലുള്ള ഇടപ്പള്ളി പോണേക്കര ഭാഗത്തുള്ള 80 ലക്ഷം രൂപ വിലയുള്ള വീട് ഫാദർ ജേക്കബ് മൂലംകുഴി 50 ലക്ഷം രൂപയുടെ ചെക്ക് നൽകി എഗ്രിമെന്റ് ചെയ്തു. ഇതേ പ്രോപ്പർട്ടി പണത്തിനു അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് കാസർഗോഡ് സ്വദേശി സതീശനോട് 45 ലക്ഷം രൂപക്കു തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ ഉടനെ 30 ലക്ഷം രൂപ ഉടനെ കൊടുക്കണം എന്ന് പറഞ്ഞാണ് തട്ടിപ്പിനിരയാക്കിയത്.
സതീശനു വീട് വേണം എന്ന ആവശ്യവുമായി മരോട്ടിച്ചുവട് സ്വദേശി ഷാജുവായി ബന്ധപ്പെട്ടതിനു ശേഷം ഷൈജു, പൊന്നപ്പൻ, ഫാദർ ജേക്കബ് മൂലംകുഴി എന്നിവരുമായി ചേർന്ന് വ്യാജ കരാർ ഉണ്ടാക്കി 30 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പ്രതികൾ സമാനമായ തട്ടിപ്പ് പല സ്റ്റേഷൻ പരിധിയിലും നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്