9-ാമത് ഡാളസ് കെ.ഇ.സി.എഫ് സംയുക്ത സുവിശേഷ കൺവെൻഷനു പ്രാർത്ഥനാനിർഭരമായ തുടക്കം

AUGUST 8, 2026, 8:41 AM

ഡാളസ്: കേരളാ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (KECF) ഡാളസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 29-ാമത് സംയുക്ത സുവിശേഷ കൺവെൻഷന് പ്രാർത്ഥനാനിർഭരമായ തുടക്കം. ആഗസ്റ്റ് 7 വെള്ളിയാഴ്ച ഇ ർവിംഗിലുള്ള സെന്റ് ജോർജ്ജ് മലങ്കര ഓർത്തഡോക്‌സ് ദേവാലയത്തിൽ ആരംഭിച്ച കൺവെൻഷന്റെ ഒന്നാം ദിന സമ്മേളനത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.

വൈകുന്നേരം 6:30ന് ആരംഭിച്ച ആദ്യദിന ചടങ്ങുകൾക്ക് KECF ജോൺ തോമസ് നയിച്ച ഗായക സംഘത്തിന്റെ ആരാധനയോടെയും  ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരി റവ റെജിൻ രാജു അച്ചന്റെ പ്രാർത്ഥനയോടും തുടക്കമായി. തുടർന്ന്  ബിനു തോമസ് വിശുദ്ധ വേദപുസ്തകത്തിൽ നിന്ന് ലൂക്കോസ് 15:17 വരെയുള്ള ഭാഗങ്ങൾ വായിച്ചു. ജനറൽ സെക്രട്ടറി മിസ്റ്റർ അലക്‌സ് അലക്‌സാണ്ടർ KECF-ന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആമുഖ പ്രസംഗം നടത്തി.

വെരി. റവ. രാജു എം. ഡാനിയേൽ കോർഎപ്പിസ്‌കോപ്പ അധ്യക്ഷപ്രസംഗവും സ്വാഗതവും ആശംസിച്ചു. 'വെളിവു നിറഞ്ഞോരീശോ' എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഭദ്രദീപം കൊളുത്തി കൺവെൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

vachakam
vachakam
vachakam


ഈ വർഷത്തെ കൺവെൻഷന്റെ പ്രധാന പ്രഭാഷകനായ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി. 'നഷ്ടവും വീണ്ടെടുപ്പും' (Loss & Redemption - വിശുദ്ധ ലൂക്കോസ് 15) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തിരുമേനി ദൈവവചനം പങ്കുവെച്ചു.

KECF ഗാനസംഘത്തിന്റെ ഭക്തിനിർഭരമായ ഗാനാലാപനത്തിനും  പ്രാർത്ഥനക്കും ആശീർവാദത്തിനും  ശേഷം ഒന്നാം ദിവസത്തെ സമ്മേളനങ്ങൾ സമാപിച്ചു.

vachakam
vachakam
vachakam

കൺവെൻഷൻ ആഗസ്റ്റ് 8 (ശനി), ആഗസ്റ്റ് 9 (ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 6:00 മണി മുതൽ 9:00 മണി വരെ തുടരുന്നതാണ്. വരും ദിവസങ്ങളിലെ ദൈവവചന ശുശ്രൂഷകളിലും പ്രാർത്ഥനകളിലും കുടുംബസമേതം പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

പി പി ചെറിയാൻ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam